Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Census 2027

Kollam

സെ​ന്‍​സ​സ് 2027: ജി​ല്ല​യി​ല്‍ വി​വ​ര​ശേ​ഖ​ര​ണം 75.21 ശ​ത​മാ​നം പിന്നിട്ടു

കൊ​ല്ലം: സെ​ന്‍​സ​സ് 2027മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ശേ​ഖ​ര​ണ​പ്ര​ക്രി​യ ജി​ല്ല​യി​ല്‍ 75.21 ശ​ത​മാ​നം പി​ന്നി​ട്ടെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ളക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ്.

പ്ര​വ​ര്‍​ത്ത​ന​പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ വി​വ​ര​ങ്ങ​ളു​ടെ കൃ​ത്യ​ത ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കളക്‌ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

സെ​ന്‍​സ​സ് പോ​ര്‍​ട്ട​ലി​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന പ്ര​ക്രി​യ ജൂ​ലൈ 25നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. പ്ര​ക്രി​യ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ആ​ഴ്ച​യി​ല്‍ ര​ണ്ട് ത​വ​ണ സെ​ന്‍​സ​സ് ചാ​ര്‍​ജ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ങ്ങ​ള്‍ ന​ട​ത്ത​ണം. വ​ന​മേ​ഖ​ല​യി​ല്‍ വി​വ​ര​ശേ​ഖ​ര​ണം​ന​ട​ത്തു​ന്ന എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് ജോ​ലി എ​ളു​പ്പ​മാ​ക്കാ​ന്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, ചാ​ര്‍​ജ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടു​ത​ല്‍ പി​ന്തു​ണ ന​ല്‍​ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​ര​ണം സാ​ധ്യ​മാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ക​ളക്‌ടര്‍ വ്യ​ക്ത​മാ​ക്കി. സെ​ന്‍​സ​സ് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, അ​ഡി​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

District News

സെ​​ന്‍​സ​​സ് 2027: ജൂ​​ണ്‍ 16 മു​​ത​​ല്‍ ജ​​ന​​ങ്ങ​​ള്‍​ക്ക് സ്വ​​ന്ത​​മാ​​യി വി​​വ​​ര​​ങ്ങ​​ള്‍ രേ​​ഖ​​പ്പെ​​ടു​​ത്താം

കോ​​ട്ട​​യം: സെ​​ന്‍​സ​​സ് -2027ന്‍റെ ഭാ​​ഗ​​മാ​​യി പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് വി​​വ​​ര​​ങ്ങ​​ള്‍ ഓ​​ണ്‍​ലൈ​​നി​​ല്‍ സ്വ​​യം രേ​​ഖ​​പ്പെ​​ടു​​ത്താ​​നു​​ള്ള (സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍) സൗ​​ക​​ര്യം ജൂ​​ണ്‍ 16 മു​​ത​​ല്‍ ല​​ഭ്യ​​മാ​​കും. ജൂ​​ണ്‍ 30 വ​​രെ​​യാ​​ണ് ഇ​​തി​​നാ​​യി സ​​മ​​യം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

സെ​​ന്‍​സ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ വീ​​ടു​​ക​​ളി​​ല്‍ എ​​ത്തു​​ന്ന​​തി​​ന് മു​​ന്‍​പ് വ്യ​​ക്തി​​ക​​ള്‍​ക്ക് ത​​ങ്ങ​​ളു​​ടെ കു​​ടും​​ബ​​ത്തി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ ഓ​​ണ്‍​ലൈ​​ന്‍ പോ​​ര്‍​ട്ട​​ല്‍ വ​​ഴി നേ​​രി​​ട്ട് സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​മാ​​ണ് സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍. ഏ​​ക​​ദേ​​ശം 15-20 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ഈ ​​പ്ര​​ക്രി​​യ പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ സാ​​ധി​​ക്കും.

ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യേ​​ണ്ട വി​​ധം

https://se.census.gov.in എ​​ന്ന പോ​​ര്‍​ട്ട​​ല്‍ സ​​ന്ദ​​ര്‍​ശി​​ച്ച് സം​​സ്ഥാ​​നം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക. കു​​ടും​​ബ​​നാ​​ഥ​​ന്‍റെ പേ​​രും മൊ​​ബൈ​​ല്‍ ന​​മ്പ​​റും ന​​ല്‍​കി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക. ഒ​​രു മൊ​​ബൈ​​ല്‍ ന​​മ്പ​​ര്‍ ഒ​​രു കു​​ടും​​ബ​​ത്തി​​ന് മാ​​ത്ര​​മേ ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ പാ​​ടു​​ള്ളൂ. ഇ​​ഷ്ട​​മു​​ള്ള ഭാ​​ഷ തെ​​ര​​ഞ്ഞെ​​ടു​​ത്ത് ഒ​​ടി​​പി വ​​ഴി വേ​​രി​​ഫി​​ക്കേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​ക്കു​​ക. ഒ​​രി​​ക്ക​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​ത്ത ഭാ​​ഷ പി​​ന്നീ​​ട് മാ​​റ്റാ​​ന്‍ ക​​ഴി​​യി​​ല്ല. പോ​​ര്‍​ട്ട​​ലി​​ലെ മാ​​പ്പി​​ല്‍ വീ​​ടി​​ന്‍റെ കൃ​​ത്യ​​മാ​​യ സ്ഥാ​​നം റെ​​ഡ് മാ​​ര്‍​ക്ക​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ട്.

സെ​​ന്‍​സ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചോ​​ദ്യ​​ങ്ങ​​ള്‍​ക്ക് മ​​റു​​പ​​ടി ന​​ല്‍​കി വി​​വ​​ര​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ച ശേ​​ഷം ഫൈ​​ന​​ല്‍ സ​​ബ്മി​​റ്റ് ന​​ല്‍​കു​​ക. വി​​വ​​ര​​ങ്ങ​​ള്‍ വി​​ജ​​യ​​ക​​ര​​മാ​​യി ന​​ല്‍​കി ക​​ഴി​​ഞ്ഞാ​​ല്‍ എ​​ച്ച് എ​​ന്ന് തു​​ട​​ങ്ങു​​ന്ന 11 അ​​ക്ക സെ​​ല്‍​ഫ്-​​എ​​ന്യു​​മ​​റേ​​ഷ​​ന്‍ ഐ​​ഡി (എ​​സ്ഇ​​ഐ​​ഡി) ല​​ഭി​​ക്കും. സെ​​ന്‍​സ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പി​​ന്നീ​​ട് വീ​​ട് സ​​ന്ദ​​ര്‍​ശി​​ക്കു​​മ്പോ​​ള്‍ ഈ ​​ഐ​​ഡി കൈ​​മാ​​റി​​യാ​​ല്‍ മ​​തി​​യാ​​കും.
ഇ​​തോ​​ടെ വി​​വ​​ര​​ങ്ങ​​ള്‍ ഡി​​ജി​​റ്റ​​ലാ​​യി സ്ഥി​​രീ​​ക​​രി​​ക്ക​​പ്പെ​​ടും. ജൂ​​ണ്‍ 30-ന​​കം വി​​വ​​ര​​ങ്ങ​​ള്‍ സ​​മ​​ര്‍​പ്പി​​ക്കാ​​ത്ത​​വ​​ര്‍​ക്ക് സെ​​ല്‍​ഫ്- എ​​ന്യു​​മ​​റേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല. അ​​ങ്ങ​​നെ​​യു​​ള്ള​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ നേ​​രി​​ട്ട് ശേ​​ഖ​​രി​​ക്കും.
സ​​ര്‍​ക്കാ​​ര്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രും പൊ​​തു​​ജ​​ന​​ങ്ങ​​ളും ഈ ​​സൗ​​ക​​ര്യം പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ന്‍​സ​​സ് ഓ​​ഫീ​​സ​​ര്‍ കൂ​​ടി​​യാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ അ​​റി​​യി​​ച്ചു. കൂ​​ടു​​ത​​ല്‍ വി​​ശ​​ദ​​മാ​​യി കാ​​ര്യ​​ങ്ങ​​ള്‍ മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​ന് പോ​​ര്‍​ട്ട​​ലി​​ല്‍ യൂ​​സ​​ര്‍ ഗൈ​​ഡും ല​​ഭ്യ​​മാ​​ണ്.

District News

സെ​ൻ​സ​സ് 2027: ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്കം

ക​ൽ​പ്പ​റ്റ: 2027ലെ ​ദേ​ശീ​യ സെ​ൻ​സ​സി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി. ക​ള​ക്ട​റേ​റ്റ് എ​പി​ജെ ഹാ​ളി​ൽ ആ​രം​ഭി​ച്ച ത്രി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ​ല​പ്ര​ദ​മാ​യ പ​ദ്ധ​തി ആ​സൂ​ത്ര​ണ​ത്തി​ന് കൃ​ത്യ​മാ​യ ജ​ന​സം​ഖ്യാ ക​ണ​ക്കു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും വി​വി​ധ വ​കു​പ്പു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ച് സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​ൻ​സ​സ് പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷ​മാ​ണ് ജി​ല്ലാ​ത​ല സെ​ൻ​സ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​നു​ബ​ന്ധ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ള്ള പ​രി​ശീ​ല​നം ക​ള​ക്ട​റേ​റ്റി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്. പൂ​ർ​ണ​മാ​യും ക​ട​ലാ​സ് ര​ഹി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​ക്കും. ഈ ​വ​ർ​ഷം ജൂ​ലൈ മാ​സ​ത്തി​ൽ വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പും അ​തി​ന് ശേ​ഷം അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പും ന​ട​ക്കും. എ​ന്യു​മ​റേ​റ്റ​ർ​മാ​രും സൂ​പ്പ​ർ​വൈ​സ​ർ​മാ​രും പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് വീ​ടു​ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.

സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വി​ധ ത​ല​ങ്ങ​ളി​ൽ വി​ല​യി​രു​ത്തു​ന്ന​തി​ന് സെ​ൻ​സ​സ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം എ​ന്ന പ്ര​ത്യേ​ക പ്ലാ​റ്റ്ഫോം ആ​ണ് ഉ​പ​യോ​ഗി​ക്കു​ക. ആ​ദ്യ ഘ​ട്ട​ത്തി​ൽ വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്പോ​ൾ വാ​സ​യോ​ഗ്യ​മാ​യ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്കും. ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും ഓ​രോ വീ​ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ശേ​ഖ​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം നി​ല​യ്ക്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ സം​വി​ധാ​ന​വും ഇ​ത്ത​വ​ണ​യു​ണ്ടാ​കും. ഇ​ങ്ങ​നെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ സെ​ൻ​സ​സ് പോ​ർ​ട്ട​ലി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന റ​ഫ​റ​ൻ​സ് ഐ​ഡി വീ​ട്ടി​ലെ​ത്തു​ന്ന ഉ​ദ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യാ​ൽ മ​തി​യാ​കും.

സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ല്ല​യി​ൽ എ​ന്യു​മ​റേ​റ്റ​ർ, സൂ​പ്പ​ർ​വൈ​സ​ർ എ​ന്നീ ചു​മ​ത​ല​ക​ളി​ൽ 1,726 പേ​രെ​യും ഫീ​ൽ​ഡ് ട്രെ​യി​ന​ർ​മാ​രാ​യി 30 പേ​രെ​യും മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​രാ​യി ര​ണ്ട് പേ​രെ​യും നി​യോ​ഗി​ക്കും. ജി​ല്ലാ സെ​ൻ​സ​സ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ എ​ഡി​എം എ. ​ജ​യ​ശ്രീ, സെ​ൻ​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ രാ​ജേ​ഷ്, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം നാ​ളെ സ​മാ​പി​ക്കും.

Latest News

Corehub Up